പോസ്റ്റുകള്‍

Story of Muhammad Nabi ‎ﷺ (Part ‎55)

ഇമേജ്
അടുത്ത ഹജ്ജു കാലം വന്നു. യസ് രിബിൽ നിന്നു പന്ത്രണ്ടുപേരുടെ ഒരു സംഘം മക്കയിലെത്തി. അഖബ എന്ന സ്ഥലത്തുവച്ച് അവർ നബിﷺതങ്ങളെ കണ്ടു. വളരെ നേരം സംസാരിച്ചു. അവർ പ്രവാചകനുമായി ചില കാര്യങ്ങളിൽ ഉടമ്പടി ഉണ്ടാക്കി.  അല്ലാഹുﷻവിൽ ആരെയും പങ്കുചേർക്കുകയില്ല. മോഷണം നടത്തുകയില്ല. ശിശുക്കളെ വധിക്കുകയില്ല. പാപം ചെയ്യുകയില്ല. സൽകർമങ്ങൾ വർധിപ്പിക്കും. ഈ ഉടമ്പടിയാണ് ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്...   “അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്കു വിശുദ്ധ ഖുർആനും ഇസ്‌ലാം മത തത്ത്വങ്ങളും പഠിപ്പിച്ചുതരുന്നതിനു വേണ്ടി ഒരാളെ അയച്ചുതരണം.” യസ് രിബുകാരുടെ അപേക്ഷ.  പ്രസിദ്ധ സ്വഹാബിവര്യനായ മുസ്അബ് ബ്നു ഉമയ്ർ(റ)വിനെ പ്രവാചകൻ ﷺ അടുത്തേക്കു വിളിച്ചു. “മുസ്അബ്..! നിങ്ങൾ ഇവരോടൊപ്പം യസ് രിബിലേക്കു പോകണം. യസ് രിബുകാർക്ക് ഇസ്ലാം പരിചയപ്പെടുത്തിക്കൊടുക്കണം. വിശുദ്ധ ഖുർആൻ പഠിപ്പിക്കണം.”  പ്രവാചകനെ പിരിയാൻ പ്രയാസമുണ്ട് മുസ്അബിന്. മഹത്തായൊരു ദൗത്യം ഏൽപിച്ചിരിക്കുകയാണല്ലോ. യസ് രിബുകാരോടൊപ്പം പുറപ്പെട്ടു.  യസ് രിബിൽ അസ്അദ് ബ്നു സുറാറയുടെ വീട്ടിലാണു മുസ്അബ്(റ) താമസിച്ചത്. പല വ്യക്തികളെയും നേരിൽകണ്ട് ഇസ്ലാംമതം പരിചയപ്പെടുത്തി. ശുദ്ധ

Story of Muhammad Nabi ﷺ (Part 54)

ഇമേജ്
   ഖുറയ്ശികളുടെ കൂട്ടത്തിൽപെട്ട സംഅതുൽ ആമിരിയുടെ മകളാണു സൗദ. കുടുംബത്തിന്റെ എതിർപ്പ് വകവക്കാതെ സൗദ ഇസ്ലാം സ്വീകരിച്ചു. പലവിധ ഭീഷണികൾക്കും ആക്ഷേപങ്ങൾക്കും ഇരയായി. എല്ലാം ധീരമായി നേരിട്ടു.  സൗദ(റ)യുടെ അമ്മാവന്റെ മകനാണ് സക്റാൻ ബ്നു അംറ്(റ). അദ്ദേഹം സൗദ(റ) യുടെ ഭർത്താവുമാണ്. ഭീഷണികൾ വകവയ്ക്കാതെ സക്റാൻ(റ)വും ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരും മർദനങ്ങൾക്കിരയായി.  മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു. സക്റാൻ(റ) ഭാര്യയോടു പറഞ്ഞു: “വിശ്വാസം സംരക്ഷിക്കണമെങ്കിൽ ഈ നാടു വിടേണ്ടതായിവരും. പിടിച്ചുനിൽക്കാനാവില്ല.” “വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടിയല്ലേ..? നമുക്കു നാടു വിടാം.” - സൗദ(റ) സമ്മതിച്ചു.  ആ ദമ്പതികൾ യുവാക്കളല്ല. യൗവ്വനം യാത്ര പറഞ്ഞ പ്രായം. വിശ്വാസം കരുത്തുറ്റതാണ്, മക്കയിലെ മർദനം സഹിക്കവയ്യാതെ നാടുവിട്ടവരുടെ കൂട്ടത്തിൽ ഈ ദമ്പതികളുമുണ്ടായിരുന്നു. കുറെക്കാലം അവർ അബ്സീനിയായിൽ കഴിഞ്ഞു. നബി ﷺ മലഞ്ചരിവിൽ നിന്നു മടങ്ങുകയും മർദനത്തിന് ഒരൽപം ശമനം കാണുകയും ചെയ്ത സന്ദർഭം. ആ സമയത്തു സക്റാൻ ദമ്പതികൾ മക്കയിലുണ്ടായിരുന്നു അബ്സീനിയായിൽ നിന്നു മടങ്ങിവന്നതാണ്.  സക്റാൻ (റ) വാർധക്യത്തിലെത്തിയിരുന്ന

Story of Muhammad Nabi ﷺ (Part 53)

ഇമേജ്
   ഈ ആകാശ യാത്രയിൽ സ്വർഗവും നരകവും നബി ﷺ കണ്ടു. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു. അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു.  വാനലോകത്തുനിന്നു ബൈതുൽ മുഖദ്ദസിൽ മടങ്ങിയെത്തി. ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു. നബി ﷺ അവർക്ക് ഇമാമായി നിസ്കരിച്ചു. മക്കയിലേക്കുതന്നെ മടങ്ങി. ഒറ്റ രാത്രി കൊണ്ടു യാത്ര അവസാനിച്ചു.  പിറ്റേന്നു രാവിലെ ഉമ്മുഹാനിഅ്(റ)യുടെ വീട്ടിൽ നിന്നു തന്നെ നബി ﷺ എഴുന്നേറ്റുവന്നു. ഉമ്മുഹാനിനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. മറ്റു സ്വഹാബികളോടും പറഞ്ഞു...  “ഞാൻ ഹറമിലേക്കു പോകുന്നു. ഈ വിവരം എല്ലാവരോടും പറയണം.” - നബിﷺതങ്ങൾ പറഞ്ഞു.  “താങ്കൾ അവിടേക്കു പോകരുത്. അവരാരും ഇതു വിശ്വസിക്കില്ല. അവർ കളിയാക്കിച്ചിരിക്കും.” - ഉമ്മുഹാനിഅ് പറഞ്ഞു.  “ചിരിക്കട്ടെ. കളിയാക്കട്ടെ. അല്ലാഹു ﷻ എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല.” - ഹറമിലേക്കു ചെന്നു.  അബൂജഹ്ൽ ഉൾപ്പെടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ ﷺ വിശദീകരിച്ചു. അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി...  ഇതിനിടയിൽ ചിലർ അബൂബക്കർ(റ)വിനോടു വിവരം

Story of Muhammad Nabi ﷺ (Part 52)

ഇമേജ്
   ഇനി നമുക്ക് മിഅ്റാജിന്റെ കഥ പറയാം...  അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഅ്(റ). ഉമ്മു ഹാനിഅ്(റ)യുടെ വീട്ടിൽ ഒരു രാത്രി നബിﷺതങ്ങൾ ഉറങ്ങുകയായിരുന്നു.  ജിബ്രീൽ(അ) വന്നു നബിﷺയെ വിളിച്ചുണർത്തി. മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി.  ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ്. യാത്രയ്ക്കു വേണ്ടി മൃഗത്തെ കൊണ്ടുവന്നു. കഴുതയെക്കാൾ വലിപ്പമുണ്ട്. കോവർ കഴുതയെക്കാൾ ചെറുതാണ്. വെളുത്ത നിറം. ഒരത്ഭുത ജീവി. പേര് ബുറാഖ്. അതിൽ കയറി യാത്ര തുടങ്ങി. പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി...  പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട്. ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു. മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു. രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു. അതു കഴിഞ്ഞു പുറത്തുവന്നു.  ജിബ്രീൽ(അ) കാത്തു നിൽക്കുന്നു. നബി ﷺ തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു. ഒന്നിൽ പാൽ. മറ്റൊന്നിൽ മദ്യം. പ്രവാചകൻ ﷺ പാൽ സ്വീകരിച്ചു. അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു. ഒന്നാം ആകാശത്തെത്തി. കാവലിരിക്കുന്ന മലക്കിനോടു ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു. “താങ്കളുടെ കൂടെ ആരാണ്..?” - മലക്കിന്റെ ചോദ്യം. “മുഹമ്മദ്” - ജിബ്രീൽ

Story of Muhammad Nabi ﷺ (Part 51)

ഇമേജ്
   നുബുവ്വത്തു കിട്ടിയിട്ടു പത്തു വർഷമാകുന്നു. ആ വർഷം ഹജ്ജു കാലം വന്നു. പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരുന്നു. നബിﷺതങ്ങൾ അവരെ ചെന്നു കാണും. ഇസ്ലാം മതത്തെ പരിചയപ്പെടുത്തും...  യസ് രിബിൽ രണ്ടു പ്രധാന ഗോത്രങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്റജ്. ഇവരുടെ പൂർവികന്മാർ യമനിലാണു താമസിച്ചിരുന്നത്. ചരിത്രപരമായ കാരണങ്ങളാൽ അവർ യമൻ വിട്ടു. യസ് രിബിൽ വന്നു താമസമാക്കി. അവർക്കിടയിൽ വളർന്നുവന്ന ഗോത്രങ്ങളാണ് ഔസും ഖസ്റജും.  യസ് രിബിൽ ധാരാളം ജൂതന്മാർ താമസിക്കുന്നുണ്ട്. അവർ വലിയ കച്ചവടക്കാരാണ്. നല്ല പണക്കാരും. പലിശയ്ക്ക് പണം കടംകൊടുക്കും. യസ് രിബുകാർ കടംവാങ്ങും. മുതലും പലിശയും ചേർത്തു മടക്കിക്കൊടുക്കണം. ജൂതന്മാർ പലിശകൊണ്ടു സമ്പന്നരായി...  സ്വർണാഭരണക്കടകളും അവരുടെ വക. സ്വർണപ്പണ്ടങ്ങൾ പണയം വച്ചാലും അവർ പൈസ കൊടുക്കും.  യസ് രിബുകാർ ബിംബാരാധകരാണ്. അവരുടെ കൈവശം വേദ്രഗന്ഥമില്ല. ചില ആചാരങ്ങൾ പിന്തുടരുന്നു. ജൂതന്മാർ പറയുന്നതൊക്കെ അവർ കേട്ടുമനസ്സിലാക്കും. ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട്. അവൻ പ്രവാചകന്മാരെ അയയ്ക്കുന്നു. വേദങ്ങൾ ഇറക്കുന്നു. പരലോക ജീവിതമുണ്ട്.  ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട്. ജൂതന്മാർ യസ് രിബുകാരെ

Story of Muhammad Nabi ﷺ (Part 50)

ഇമേജ്
   ഖുറയ്ശികൾ പ്രവാചകനെ (ﷺ) നോക്കി നടക്കുന്നു. ഒരു ദ്രോഹി വിളിച്ചുപറഞ്ഞു. അതാ പോകുന്നു മുഹമ്മദ്. കാണേണ്ട താമസം അവർക്ക് ആവേശം വന്നു. ഓടിച്ചെന്നു മണ്ണുവാരി തലയിലിട്ടു...  നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ ശിരസ്സിൽ മണ്ണ്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാം മണ്ണ്..!  സഹിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. ശപിച്ചില്ല. വേഗം നടന്നുപോയി. വീട്ടിൽ ചെന്നു കഴുകിക്കളഞ്ഞു. ബാപ്പയുടെ അവസ്ഥ കണ്ടു മക്കൾ കണ്ണു തുടച്ചു. ഇനിയിങ്ങനെ പലതും സംഭവിക്കും. അബൂത്വാലിബ് ഇല്ലല്ലോ.., ഖദീജ(റ)യും ഇല്ല...  നബി ﷺ കഅ്ബയുടെ സമീപം നിൽക്കുന്നു. ഒരു കൂട്ടം ഖുറയ്ശി നേതാക്കൾ വന്നു. ഒരാൾ നബിﷺയുടെ കുപ്പായം പിന്നിൽ നിന്നു പിടിച്ചു വലിച്ചു. മറ്റൊരാൾ മുന്നോട്ടു തള്ളി. പിടിവലിയായി. റസൂൽ ﷺ വിഷമിച്ചുപോയി.  ദുർബലരായ വിശ്വാസികൾ അകലെ നോക്കിനിൽക്കുകയാണ്. ഇടപെടാൻ പറ്റില്ല. ഖുറയ്ശി പ്രമുഖരാണ്. അവർ ആശങ്കാകുലരായി. അതാ, ഒരാൾ ഓടിവരുന്നു. അബൂബക്കർ(റ). അദ്ദേഹം കുതിച്ചെത്തി. അക്രമികളെ നേരിട്ടു. ഒരാളെ പിടിച്ചു തള്ളി. മറ്റൊരാളെ തൊഴിച്ചുമാറ്റി. ചിലർ വീണു...  അബൂബക്കർ(റ) ചോദിക്കുന്നുണ്ടായിരുന്നു: “അല്ലാഹു ഏകനാണെന്നു പറഞ്ഞ കാരണത്താൽ ഒരാളെ നിങ്ങൾ കൊല്ലാൻ