Recently
Story of Muhammad Nabi ﷺ (Part 24)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
കാത്തിരിപ്പിനൊടുവിൽ അതാവരുന്നു അൽ അമീൻ. എല്ലാവർക്കും സന്തോഷമായി. പ്രശ്നം അവതരിപ്പിച്ചു. അല്ലാഹു ﷻ പ്രവാചകന്റെ (ﷺ) മനസ്സിൽ ഒരാശയം തോന്നിപ്പിച്ചു...
നബിﷺതങ്ങൾ തന്റെ വിരിപ്പ് നിലത്തു വിരിച്ചു. ഹജറുൽ അസ്വദ് വിരിപ്പിന്റെ നടുവിൽ വച്ചു. എല്ലാ തറവാട്ടുകാരുടെയും നേതാക്കളെ വിളിച്ചു. വിരിപ്പു പൊക്കാൻ പറഞ്ഞു. എല്ലാവരും കൂടി വിരിപ്പ് പിടിച്ചുയർത്തി. ആവശ്യമായ ഉയരത്തിലെത്തിയപ്പോൾ നബിﷺതങ്ങൾ ഹജറുൽ അസ്വദ് നീക്കിവെച്ചു.
ഹജറുൽ അസ്വദ് സ്ഥാപിച്ചുകഴിഞ്ഞു. എല്ലാവർക്കും ആശ്വാസമായി. ഒരു രക്തച്ചൊരിച്ചിൽ ഒഴിവായിക്കിട്ടി. എല്ലാവർക്കും അൽ അമീന്റെ പ്രവൃത്തിയിൽ വലിയ മതിപ്പുതോന്നി...
കഅ്ബാശരീഫിന്റെ പണി വേഗത്തിൽ പുരോഗമിച്ചു. ഹജറുൽ അസ്വദ് കാണുമ്പോഴെല്ലാം അറബികൾ അൽ അമീനെ ഓർക്കും.
നബിﷺതങ്ങൾക്കു പ്രായം കൂടിക്കൂടി വരുന്നു. നാൽപതിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തിനു ശേഷം കച്ചവടത്തിനുവേണ്ടി ശാമിലേക്കും
മറ്റു പ്രദേശങ്ങളിലേക്കും യാത്രചെയ്തിട്ടുണ്ട്.
പലപ്പോഴും ആടിനെ മേയ്ക്കുവാൻ പോകും. മുടന്തുള്ള ആടുകളോടു വലിയ അനുകമ്പയാണ്. അഗതികളെയും അനാഥരെയും അശരണരെയും സഹായിക്കുന്നതിൽ വളരെയേറെ താൽപര്യമാണ്.
ബിംബാരാധനയുടെ കേന്ദ്രമായിരുന്നു അന്നത്തെ മക്ക. കുട്ടിക്കാലത്തുപോലും ബിംബങ്ങളുടെ അടുത്തു പോകുകയോ അവയെ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല.
മദ്യപാനം, ചൂതാട്ടം തുടങ്ങിയ തിന്മകളിൽ നിന്നെല്ലാം അകന്നുനിന്നു. അന്നത്തെ പാട്ടും കളിയും ഒന്നും ആസ്വദിക്കാൻ
അവസരം കിട്ടിയില്ല. അല്ലാഹുﷻവിന്റെ കാവൽ എപ്പോഴും ഉണ്ടായിരുന്നു.
രാത്രികാലത്തു കഥപറയുന്ന ചടങ്ങ് അന്നു നിലവിലുണ്ടായിരുന്നു. ഇന്നത്തെ കഥാപ്രസംഗംപോലെ - ഒരു കഥാകാരൻ കഥ പറഞ്ഞു ജനങ്ങളെ രസിപ്പിക്കും. പുലരുവോളം അതു നീണ്ടുനിൽക്കും.
സമപ്രായക്കാരായ കുട്ടികളുടെ കൂടെ ചെറുപ്പത്തിൽ നബിﷺതങ്ങളും കഥ കേൾക്കാൻ പോയി. കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്. ഈ കുട്ടിയും കൂടെ നടന്നു. വഴിക്കുവച്ചൊരു കല്യാണ സദസ്സു കണ്ടു. ആൾക്കൂട്ടത്തെ കണ്ടു നോക്കിയിരുന്നു. കൺപോളകൾ അടഞ്ഞുപോയി. നല്ല ഉറക്കം. ഉറക്കം ഉണർന്നപ്പോൾ നേരം പുലർന്നിരിക്കുന്നു. കഥപറച്ചിൽ
കേൾക്കുന്നതിൽനിന്നും അല്ലാഹു ﷻ തടഞ്ഞു.
മക്കയിലെ സാമൂഹിക ജീവിതം തിന്മകൾ നിറഞ്ഞതായിരുന്നു. മദ്യപാനം, സ്ത്രീ പീഢനം, കയ്യേറ്റം, ബിംബാരാധന... ഈ തിന്മകൾ കണ്ടുകണ്ടു മടുത്തു. പിന്നെപ്പിന്നെ ജനങ്ങളിൽ നിന്നകന്നുനിൽക്കാൻ ശ്രമിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. വിജന പ്രദേശങ്ങളിൽ ഒറ്റയ്ക്കു ചെന്നിരിക്കും.
നാൽപതു വയസ്സായിത്തുടങ്ങുകയാണ്. ഇടയ്ക്കിടെ സ്വപ്നങ്ങൾ കാണുന്നു. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുന്നു.
സർവശക്തനായ അല്ലാഹു ﷻ തന്റെ ദൂതനു മികച്ച പരിശീലനം നൽകാൻ വേണ്ടി മക്കയുടെ സമീപമുള്ള മലമുകളിലെ ഹിറാഗുഹയിൽ എത്തിച്ചിരിക്കുകയാണ്.
chapter 25
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
Story of Muhammad Nabi ﷺ (Part 31)
സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വീട്ടിൽത്തന്നെ ഉള്ളവരാണ്. തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും അവരെ കൂടുതൽ അടുപ്പിച്ചു. അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്. സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെ യാണ്. അത്രയ്ക്കു സ്നേഹം. സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്. അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു. അല്ലാഹു തആല തന്നെ പ്രവാചകനായ
Story of Muhammad Nabi ﷺ (Part 08)
“ആമിനാ.. എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ട്. നീ വിഷമിക്കരുത്, ദുഃഖിതയാകരുത്.” അബ്ദുല്ല സ്വരം താഴ്ത്തി ഭാര്യയോടു പറഞ്ഞു. ആമിനയ്ക്ക് അതിശയം തോന്നി. എന്താണിത്ര പ്രധാന കാര്യം. “ഖാഫില പുറപ്പെടുകയാണ്. ഞാനും കൂടെ പോകുന്നു. ഞാൻ നിന്നോടു യാത്ര ചോദിക്കുകയാണ്." ഞെട്ടിപ്പോയി. യാത്ര ചോദിക്കുകയോ..? വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കണ്ടു കൊതിതീർന്നില്ല. അതിനിടയിൽ ഒരു യാത്ര. വെളുത്ത മുഖം ചുവന്നു. അവിടെ ദുഃഖം തളംകെട്ടി നിന്നു. മനോഹരമായ കണ്ണുകൾ നിറഞ്ഞു... “ആമിനാ... ഇതു ശാമിലേക്കുള്ള യാത്രയാണ്. വിഷമിക്കാൻ മാത്രം കാര്യമില്ല. കച്ചവടം കഴിഞ്ഞാൽ ഞാനുടനെയിങ്ങത്തും. അതുവരെ സന്തോഷമായിരിക്കണം.” ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. ഈ യാത്രപറച്ചിലും കാത്തിരിപ്പുമെല്ലാം അറബിപ്പെണ്ണുങ്ങൾക്കു പതിവാണല്ലോ. എങ്കിലും ഇത്ര പെട്ടെന്ന്..! അബ്ദുല്ല എന്തൊക്കെയോ പറയുന്നു. വാക്കുകൾ വഴുതിപ്പോകുന്നു. പകുതിയും ചെവിയിൽ പതിയുന്നില്ല. തന്റെ സമ്മതം തേടി കാത്തിരിക്കുന്നു. "പോയിവരൂ...!” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മുറിയിൽ നിന്നിറങ്ങി. ബാപ്പ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. കൂട
Story of Muhammad Nabi ﷺ
**【മുഖവുര】** നമ്മുടെമക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും... മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം. നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്... അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്
അഭിപ്രായങ്ങള്‍