Recently

Story of Muhammad Nabi ﷺ (Part 40)


   സ്വർഗലോകം...
 അതു ലഭിക്കാൻ ക്ഷമ കൈക്കൊള്ളുക. ബനൂമഖ്സൂം ദിവസങ്ങളോളം മർദനം തുടർന്നു.
അടിയും ഇടിയുംകൊണ്ടു ശരീരം തകർന്നു. ശ്വാസതടസം നേരിട്ടു. മുറിവുകളിലൂടെ രക്തം ഒഴുകിപ്പോയി...

 ഒടുവിൽ.., മർദനത്തിനിടയിൽ യാസിർ(റ) മരിച്ചു..!
ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ... എല്ലാവരും അല്ലാഹുﷻവിനുള്ളതാകുന്നു.
അവനിലേക്കു മടക്കപ്പെടുകയും ചെയ്യും...

അടുത്ത ഇര സുമയ്യാബീവിയാണ്..!!

 ബനൂമഖ്സൂം അബൂജഹലിനോടു പറഞ്ഞു: “ധിക്കാരിയായ യാസിറിന്റെ ഭാര്യയാണിവൾ. ഇവളെ മര്യാദ പഠിപ്പിക്കാൻ നിങ്ങളെ ഏൽപിക്കുകയാണ്. ഇവളുടെ പേര് സുമയ്യ. അവന്റെ മതത്തിൽനിന്ന് ഇവളെ മടക്കിക്കൊണ്ടുവരാൻ
നിങ്ങൾക്കു കഴിയുമോ..?”

 “അക്കാര്യം ഞാനേറ്റു. ഇവളെ ഞാൻ ലാത്തയിലേക്കു മടക്കും .” സുമയ്യയെയും കൊണ്ട് അബൂജഹ്ൽ പോയി...

 അബൂജഹലിന്റെ കരുത്തേറിയ കരങ്ങൾ സുമയ്യ(റ)യുടെ ശരീരത്തിൽ ആഞ്ഞുപതിച്ചു. എന്നിട്ടു ചോദിച്ചു.

“നീ ഇസ്ലാമിൽ നിന്നു മടങ്ങുന്നുണ്ടോ?”

 “ഞാൻ ഏകനായ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു. അവന്റെ റസൂലിലും വിശ്വസിക്കുന്നു. ഇനിയൊരു മടക്കമില്ല.”

 വീണ്ടും മർദനം. അബലയായ പെണ്ണിന്റെ മുമ്പിൽ തോൽക്കുകയില്ല.
മൂർച്ചയേറിയ കുന്തവുമായി വന്നു.
സുമയ്യ(റ)യെ വലിച്ചിഴച്ചു താഴെയിട്ടു. ശരീരം മലർത്തിയിട്ടു. കരങ്ങൾ കുന്തത്തിൽ പിടിമുറുക്കി. കുന്തം ഉയർന്നു. ശക്തിയായ ഒരു കുത്ത്..! നാഭിയുടെ താഴ്ഭാഗത്ത് ഉന്നംവച്ചു. കുന്തം ആ ശരീരത്തിലേക്കു താഴ്ന്നിറങ്ങി. ചോര തെറിച്ചു...

 മണൽത്തരികൽ ചുവന്നു.
ലാഇലാഹ ഇല്ലല്ലാഹ്. ലാഇലാഹ ഇല്ലല്ലാഹ്. തളർന്ന ചുണ്ടുകളുടെ മന്ത്രം. ആത്മാവു പറന്നുപോയി. ചലനമറ്റ ശരീരം മണൽപരപ്പിൽ അനാഥമായിക്കിടന്നു.

 ഇസ്ലാമിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വനിതയാണു സുമയ്യ(റ)...

 അബ്ദുല്ലയും ക്രൂരമായ മർദനത്തിനിടയിൽ മരണപ്പെട്ടു...

 അമ്മാർ എങ്ങനെയോ മരണത്തിൽ നിന്നു രക്ഷപ്പെട്ടു. പിൽക്കാല ഇസ്ലാമിക ചരിത്രത്തിൽ അമ്മാറിന്റെ സേവനങ്ങൾ വളരെ മഹത്തായതാണ്...

 ലുബയ്ന (റ) ഒരു അടിമപ്പെൺകുട്ടിയാണ്. ഉമർ(റ) ഇസ്ലാമിലേക്കു വരുന്നതിനു മുമ്പുള്ള നാളുകളിലാണു സംഭവം. ശക്തനായ ഉമർ ലുബയ്നയെ കഠിനമായി മർദിച്ചു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചതിങ്ങനെയായിരുന്നു:

 “യജമാനൻ, താങ്കൾ ഇസ്ലാമിലേക്കു വരൂ..!”

 ഞെട്ടിപ്പോയി. ധീരനായ ഉമറിന്റെ മനസ്സു കൂടുതൽ ക്രൂരമായി. വീണ്ടും മർദനം.
chapter 41

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Story of Muhammad Nabi ﷺ (Part 31)

Story of Muhammad Nabi ﷺ (Part 08)

Story of Muhammad Nabi ﷺ