പോസ്റ്റുകള്‍
നവംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
Recently
Story of Muhammad Nabi ﷺ (Part 53)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഈ ആകാശ യാത്രയിൽ സ്വർഗവും നരകവും നബി ﷺ കണ്ടു. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു. അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു. വാനലോകത്തുനിന്നു ബൈതുൽ മുഖദ്ദസിൽ മടങ്ങിയെത്തി. ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു. നബി ﷺ അവർക്ക് ഇമാമായി നിസ്കരിച്ചു. മക്കയിലേക്കുതന്നെ മടങ്ങി. ഒറ്റ രാത്രി കൊണ്ടു യാത്ര അവസാനിച്ചു. പിറ്റേന്നു രാവിലെ ഉമ്മുഹാനിഅ്(റ)യുടെ വീട്ടിൽ നിന്നു തന്നെ നബി ﷺ എഴുന്നേറ്റുവന്നു. ഉമ്മുഹാനിനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. മറ്റു സ്വഹാബികളോടും പറഞ്ഞു... “ഞാൻ ഹറമിലേക്കു പോകുന്നു. ഈ വിവരം എല്ലാവരോടും പറയണം.” - നബിﷺതങ്ങൾ പറഞ്ഞു. “താങ്കൾ അവിടേക്കു പോകരുത്. അവരാരും ഇതു വിശ്വസിക്കില്ല. അവർ കളിയാക്കിച്ചിരിക്കും.” - ഉമ്മുഹാനിഅ് പറഞ്ഞു. “ചിരിക്കട്ടെ. കളിയാക്കട്ടെ. അല്ലാഹു ﷻ എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല.” - ഹറമിലേക്കു ചെന്നു. അബൂജഹ്ൽ ഉൾപ്പെടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ ﷺ വിശദീകരിച്ചു. അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി... ഇതിനിടയിൽ ചിലർ അബൂബക്കർ(റ)വിനോടു വിവരം
Story of Muhammad Nabi ﷺ (Part 52)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇനി നമുക്ക് മിഅ്റാജിന്റെ കഥ പറയാം... അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഅ്(റ). ഉമ്മു ഹാനിഅ്(റ)യുടെ വീട്ടിൽ ഒരു രാത്രി നബിﷺതങ്ങൾ ഉറങ്ങുകയായിരുന്നു. ജിബ്രീൽ(അ) വന്നു നബിﷺയെ വിളിച്ചുണർത്തി. മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി. ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ്. യാത്രയ്ക്കു വേണ്ടി മൃഗത്തെ കൊണ്ടുവന്നു. കഴുതയെക്കാൾ വലിപ്പമുണ്ട്. കോവർ കഴുതയെക്കാൾ ചെറുതാണ്. വെളുത്ത നിറം. ഒരത്ഭുത ജീവി. പേര് ബുറാഖ്. അതിൽ കയറി യാത്ര തുടങ്ങി. പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി... പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട്. ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു. മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു. രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു. അതു കഴിഞ്ഞു പുറത്തുവന്നു. ജിബ്രീൽ(അ) കാത്തു നിൽക്കുന്നു. നബി ﷺ തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു. ഒന്നിൽ പാൽ. മറ്റൊന്നിൽ മദ്യം. പ്രവാചകൻ ﷺ പാൽ സ്വീകരിച്ചു. അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു. ഒന്നാം ആകാശത്തെത്തി. കാവലിരിക്കുന്ന മലക്കിനോടു ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു. “താങ്കളുടെ കൂടെ ആരാണ്..?” - മലക്കിന്റെ ചോദ്യം. “മുഹമ്മദ്” - ജിബ്രീൽ
Story of Muhammad Nabi ﷺ (Part 51)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
നുബുവ്വത്തു കിട്ടിയിട്ടു പത്തു വർഷമാകുന്നു. ആ വർഷം ഹജ്ജു കാലം വന്നു. പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരുന്നു. നബിﷺതങ്ങൾ അവരെ ചെന്നു കാണും. ഇസ്ലാം മതത്തെ പരിചയപ്പെടുത്തും... യസ് രിബിൽ രണ്ടു പ്രധാന ഗോത്രങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്റജ്. ഇവരുടെ പൂർവികന്മാർ യമനിലാണു താമസിച്ചിരുന്നത്. ചരിത്രപരമായ കാരണങ്ങളാൽ അവർ യമൻ വിട്ടു. യസ് രിബിൽ വന്നു താമസമാക്കി. അവർക്കിടയിൽ വളർന്നുവന്ന ഗോത്രങ്ങളാണ് ഔസും ഖസ്റജും. യസ് രിബിൽ ധാരാളം ജൂതന്മാർ താമസിക്കുന്നുണ്ട്. അവർ വലിയ കച്ചവടക്കാരാണ്. നല്ല പണക്കാരും. പലിശയ്ക്ക് പണം കടംകൊടുക്കും. യസ് രിബുകാർ കടംവാങ്ങും. മുതലും പലിശയും ചേർത്തു മടക്കിക്കൊടുക്കണം. ജൂതന്മാർ പലിശകൊണ്ടു സമ്പന്നരായി... സ്വർണാഭരണക്കടകളും അവരുടെ വക. സ്വർണപ്പണ്ടങ്ങൾ പണയം വച്ചാലും അവർ പൈസ കൊടുക്കും. യസ് രിബുകാർ ബിംബാരാധകരാണ്. അവരുടെ കൈവശം വേദ്രഗന്ഥമില്ല. ചില ആചാരങ്ങൾ പിന്തുടരുന്നു. ജൂതന്മാർ പറയുന്നതൊക്കെ അവർ കേട്ടുമനസ്സിലാക്കും. ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട്. അവൻ പ്രവാചകന്മാരെ അയയ്ക്കുന്നു. വേദങ്ങൾ ഇറക്കുന്നു. പരലോക ജീവിതമുണ്ട്. ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട്. ജൂതന്മാർ യസ് രിബുകാരെ
Story of Muhammad Nabi ﷺ (Part 50)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഖുറയ്ശികൾ പ്രവാചകനെ (ﷺ) നോക്കി നടക്കുന്നു. ഒരു ദ്രോഹി വിളിച്ചുപറഞ്ഞു. അതാ പോകുന്നു മുഹമ്മദ്. കാണേണ്ട താമസം അവർക്ക് ആവേശം വന്നു. ഓടിച്ചെന്നു മണ്ണുവാരി തലയിലിട്ടു... നബിﷺതങ്ങളുടെ പുണ്യം നിറഞ്ഞ ശിരസ്സിൽ മണ്ണ്. ശരീരത്തിലും വസ്ത്രത്തിലുമെല്ലാം മണ്ണ്..! സഹിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. ശപിച്ചില്ല. വേഗം നടന്നുപോയി. വീട്ടിൽ ചെന്നു കഴുകിക്കളഞ്ഞു. ബാപ്പയുടെ അവസ്ഥ കണ്ടു മക്കൾ കണ്ണു തുടച്ചു. ഇനിയിങ്ങനെ പലതും സംഭവിക്കും. അബൂത്വാലിബ് ഇല്ലല്ലോ.., ഖദീജ(റ)യും ഇല്ല... നബി ﷺ കഅ്ബയുടെ സമീപം നിൽക്കുന്നു. ഒരു കൂട്ടം ഖുറയ്ശി നേതാക്കൾ വന്നു. ഒരാൾ നബിﷺയുടെ കുപ്പായം പിന്നിൽ നിന്നു പിടിച്ചു വലിച്ചു. മറ്റൊരാൾ മുന്നോട്ടു തള്ളി. പിടിവലിയായി. റസൂൽ ﷺ വിഷമിച്ചുപോയി. ദുർബലരായ വിശ്വാസികൾ അകലെ നോക്കിനിൽക്കുകയാണ്. ഇടപെടാൻ പറ്റില്ല. ഖുറയ്ശി പ്രമുഖരാണ്. അവർ ആശങ്കാകുലരായി. അതാ, ഒരാൾ ഓടിവരുന്നു. അബൂബക്കർ(റ). അദ്ദേഹം കുതിച്ചെത്തി. അക്രമികളെ നേരിട്ടു. ഒരാളെ പിടിച്ചു തള്ളി. മറ്റൊരാളെ തൊഴിച്ചുമാറ്റി. ചിലർ വീണു... അബൂബക്കർ(റ) ചോദിക്കുന്നുണ്ടായിരുന്നു: “അല്ലാഹു ഏകനാണെന്നു പറഞ്ഞ കാരണത്താൽ ഒരാളെ നിങ്ങൾ കൊല്ലാൻ
Story of Muhammad Nabi ﷺ (Part 49)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
വൃദ്ധനായ അബൂത്വാലിബ്. മൂന്നുവർഷത്തെ കഷ്ടപ്പാടുകൾ അദ്ദേഹത്തെ തീർത്തും അവശനാക്കിയിരിക്കുന്നു... അബൂത്വാലിബ് കിടപ്പിലായി. എന്തെല്ലാം അനുഭവങ്ങൾ, മറക്കാനാവാത്ത സംഭവങ്ങൾ..! എല്ലാം ഓർമയിൽ തെളിയുകയാണ്. പിതാവ് അബ്ദുൽ മുത്വലിബ് ജീവിച്ചിരുന്ന കാലം. ഓർമയിലെ സുവർണനാളുകൾ... പ്രിയപ്പെട്ട സഹോദരൻ അബ്ദുല്ല, ആമിനയുമായുള്ള വിവാഹം. ശാമിലേക്കുള്ള കച്ചവടയാത്ര. യസ് രിബൽവച്ചുള്ള മരണം. ആമിനയുടെ അന്ത്യം... ബാപ്പയുടെ വസ്വിയ്യത്ത്. സഹോദരപുത്രനെ സംരക്ഷിക്കണം. ആ വസ്വിയ്യത്ത് പാലിക്കാൻ ആവുംവിധം ശ്രമിച്ചു. ബാപ്പാ... അങ്ങയുടെ വസ്വിയ്യത്ത്. അതു പാലിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു... മക്കക്കാർ എന്നെ ബഹിഷ്കരിച്ചു ബാപ്പാ... മൂന്നു വർഷം ഞങ്ങൾ മലഞ്ചരുവിൽ കഴിഞ്ഞു... ബാപ്പയുടെ ബന്ധുക്കൾ ആഹാരപാനീയങ്ങളില്ലാതെ കഷ്ടപ്പെട്ടു. എന്റെ ശരീരം തകർന്നുപോയി ബാപ്പാ... ഞാൻ കിടപ്പിലായി. ഇനി ഏറെനാൾ ജീവിച്ചിരിക്കില്ല. മരണത്തിന്റെ കാലൊച്ച കാതോർത്തിരിക്കുകയാണ് ഞാൻ... അവസാനം ആ നിമിഷങ്ങളെത്തിപ്പോയി. മരണത്തിന്റെ മാലാഖ വന്നു. അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചുതീർത്തു. എല്ലാം നിശ്ചലമായി. കണ്ണുകളടഞ്ഞു. മക്കക്കാർ ദുഃഖവാർത്ത കേട്ടു. അബ
Story of Muhammad Nabi ﷺ (Part 48)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഇസ്ലാമിന്റെ പ്രചാരണത്തിനു വേഗം കൂടി. മർദ്ദനങ്ങൾകൊണ്ടാന്നും അതു തടയാനായില്ല. പുതിയൊരു മാർഗത്തെക്കുറിച്ച് അവർ ഗൗരവമായി ചിന്തിച്ചു. മുഹമ്മദിനെ (ﷺ) വധിക്കണം. അതിനു തങ്ങളെ ഏൽപിക്കണം. അതുവരെ ബഹിഷ്കരണം... ബനൂഹാശിം കുടുംബത്തെ ബഹിഷ്കരിക്കുക. ശ്രതുപക്ഷത്തെ ഗോത്രങ്ങളെല്ലാം യോജിച്ചു. അവർ ഒരു കരാർ പ്രതം എഴുതിയുണ്ടാക്കി കഅ്ബാലയത്തിൽ പ്രദർശിപ്പിച്ചു. ബനൂഹാശിം കുടുംബക്കാരുമായി സംസാരിക്കുകയില്ല. ഒരു സാധനവും അവർക്കു കൊടുക്കില്ല. അവരിൽനിന്നു യാതൊന്നും സ്വീകരിക്കില്ല. വിവാഹബന്ധമില്ല, ചടങ്ങുകൾക്കു ക്ഷണിക്കില്ല. ബനൂഹാശിം ഒറ്റപ്പെട്ടു. പ്രശസ്തയായ ഖദീജ(റ) പോലും... "ശിഅ്ബ് അബീത്വാലിബ് " എന്നു പേരുള്ള ഒരു മലഞ്ചരിവുണ്ട്. പരമ്പരാഗതമായി ഹാശിം കുടുംബത്തിന്റെതാണത്. തന്റെ പ്രധാന അഭയ കേന്ദ്രങ്ങളായ അബൂത്വാലിബും ഖദീജ(റ)യും മറ്റും കുടുംബാംഗങ്ങളുമൊന്നിച്ചു നബി ﷺ ആ മലഞ്ചെരിവിലേക്കു പോയി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമെല്ലാമുണ്ട്. ദുരിതം നിറഞ്ഞ ജീവിതം. കുറെ നാളുകൾ കടന്നുപോയപ്പോൾ ഭക്ഷണ പാനീയങ്ങൾ തീർന്നു. മരത്തിന്റെ ഇലകൾ വരെ ഭക്ഷിച്ചു. ആടിന്റെയും ഒട്ടകത്തിന്റെയും ഉണങ്ങിയ തുകൽക്കഷ്ണങ്ങൾ വെള്ളത
Story of Muhammad Nabi ﷺ (Part 47)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഉമർ ഫാത്വിമയുടെ വീടിനടുത്തത്തി. അകത്തുനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ശ്രദ്ധിച്ചു. വിശുദ്ധ ഖുർആൻ പാരായണം. കോപത്തോടെ വാതിലിൽ മുട്ടി "വാതിൽ തുറക്കൂ..!” ഫാത്വിമക്കു കാര്യം മനസ്സിലായി. ഖുർആൻ എഴുതിയ ഏട് ഒളിപ്പിച്ചുവച്ചു. വാതിൽ തുറന്നു. “നിങ്ങൾ മുഹമ്മദിന്റെ മതത്തിൽ ചേർന്നുവോ..?” അതും ചോദിച്ചുകൊണ്ടു സഈദിനെ ആക്രമിച്ചു. ഫാത്വിമ ഇടയിൽ ചാടിവീണു. ഫാത്വിമ(റ)ക്കും അടികിട്ടി. നെറ്റി പൊട്ടി രക്തം ഒലിച്ചു. കണ്ണീരും വിയർപ്പും രക്തത്തുള്ളികളും ഒന്നു ചേർന്നു. ഫാത്വിമയുടെ മുഖം മാറി. ഉമറിനെ തുറിച്ചുനോക്കി. താൻ കണ്ടുപരിചയിച്ച ഫാത്വിമയല്ലല്ലോ ഇത്. ഇതാ ഒരു ധീരവനിത. ഫാത്വിമ സംസാരിച്ചു: “ഉമർ..! ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഇനി ഒരു ശക്തിക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നിങ്ങൾക്ക് എന്തുവേണമെങ്കിലും ചെയ്യാം.” ധീരമായ പ്രഖ്യാപനം. ഉമർ ഞെട്ടി. ഇത്ര ശക്തമാണോ ആ വിശ്വാസം. ഉമർ തളരുകയാണ്. “ഫാത്വിമാ... എന്താണു നിങ്ങൾ വായിച്ചുകൊണ്ടിരുന്നത്. എന്നെക്കൂടി കാണിക്കൂ..! ഞാനതൊന്നു വായിക്കട്ടെ.” ചഞ്ചലനായ ധീരൻ... “കുളിച്ചു ശുദ്ധിയായി വരൂ..!” ഉമർ പോയി കുളിച്ചു ശുദ്ധിയായി വന്നു. ഏട് കയ്യിൽ വാ
Story of Muhammad Nabi ﷺ (Part 46)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മക്കയിലെ ധീരനായ ചെറുപ്പക്കാരനാണ് ഹംസ. അബ്ദുൽ മുത്വലിബിന്റെ മകൻ. അബൂത്വാലിബിന്റെയും അബ്ദുല്ലയുടെയും സഹോദരൻ... ഇടക്കിടെ നായാട്ടിനു പോകും. ധീരനായ യോദ്ധാവും നായാട്ടുകാരനും. ഒരു ദിവസം നായാട്ടിനുപോയി. വൈകുന്നേരം മടങ്ങിവരികയാണ്. വഴിയിൽ വച്ച് ഒരു പരിചാരികയെ കണ്ടു. അവരുടെ മുഖം ദുഃഖംകൊണ്ടു വാടിയിരുന്നു. ഹംസ അവരുടെ മുഖത്തേക്കു നോക്കി. എന്തുപറ്റി എന്ന അർത്ഥത്തിൽ... പരിചാരിക ദുഃഖം കലർന്ന സ്വരത്തിൽ പറഞ്ഞു: “താങ്കൾ ധീരനാണ്, യോദ്ധാവാണ്. എന്നിട്ടെന്തു കാര്യം..?” “എന്താ കാര്യം?” - ഹംസ ചോദിച്ചു. “താങ്കളുടെ സഹോദരപുത്രനല്ലേ മുഹമ്മദ്..? അബൂജഹ്ൽ ഇന്ന് എന്തൊക്കെയാണു ചെയ്തുകൂട്ടിയത്...” ഹംസ ഒന്നു ഞെട്ടി..!! മക്കയിലെ സംഭവങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. സഹോദരപുത്രന്റെ വാക്കുകൾ കേട്ടിട്ടുണ്ട്. അതൊക്കെ ശരിയല്ലേ എന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ, അതിൽ ചേർന്നിട്ടില്ല... “അബൂജഹ്ൽ എന്തു ചെയ്തു..?” “വല്ലാതെ ചീത്ത പറഞ്ഞു. ആക്ഷേപിച്ചു. പിന്നെ തലയിൽ മണ്ണുവാരിയിട്ടു. താങ്കൾ അതു കാണണമായിരുന്നു...” “നീ കണ്ടോ..?” “ഞാൻ കണ്ടു. എനിക്കു വലിയ ദുഃഖം തോന്നി. ഞാനൊരു അബലയല്ലേ, കണ്ടു സഹിക്കാനല്ലേ കഴിയൂ..!” ഹംസയ
Story of Muhammad Nabi ﷺ (Part 45)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഒരു മല്ലന്റെ കഥയാണിത്. മല്ലയുദ്ധത്തിൽ പേരെടുത്ത ആൾ. മക്കക്കാർക്കു സുപരിചിതൻ. പേര് റുക്കാന. ജോലി ഗുസ്തി... നല്ല ആരോഗ്യവാന്മാരും മെയ് വഴക്കം വന്നവരും റുക്കാനയെ വെല്ലുവിളിക്കും. റുക്കാന വെല്ലുവിളി സ്വീകരിക്കും. അതോടെ ജനശ്രദ്ധയാകർഷിക്കും. ആകാംക്ഷ പരക്കും. ജനം ഉൽക്കണ്ഠയോടെ കാത്തിരിക്കും. ഗുസ്തിയുടെ സമയം വരുമ്പോൾ കണക്കില്ലാത്ത ജനം വന്നുചേരും... പോർവിളി ഉയരുകയായി. കാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ചിരിക്കും. നിമിഷങ്ങൾക്കകം ഗുസ്തി തുടങ്ങും. ജനം നോക്കിനിൽക്കെ റുക്കാന എതിരാളിയെ എടുത്തെറിയും. പ്രതിയോഗി നിലംപരിശായി. റുക്കാന വിജയം വരിക്കുന്നു... ജനം ആർത്തു ചിരിക്കുന്നു. ആഹ്ലാദത്തിന്റെ ആരവം. റുക്കാനയെ തോൽപിക്കാനാവില്ല. ഒരു മല്ലനും റുക്കാനയോടു വിജയിക്കില്ല. മക്കക്കാർ അങ്ങനെ വിശ്വസിച്ചു. ഒരു ദിവസം നബിﷺതങ്ങൾ ഒരു മലഞ്ചരിവിലൂടെ നടന്നുവരികയായിരുന്നു. മനം നിറയെ ചിന്തകൾ, വിനയം നിറഞ്ഞ മുഖം. പതിയെ നടക്കുന്നു... എതിർ ദിശയിൽ നിന്നു മറ്റൊരാൾ നടന്നുവരുന്നു. ഗുസ്തിക്കാരൻ റുക്കാന. ആ നടപ്പു തന്നെ കാണണം. നെഞ്ചു വിരിച്ചു നീണ്ട കൈകൾ വീശി അങ്ങനെ പോരാളിയെപ്പോലെ നടന്നുവരികയാണ്. റുക്കാന നടന്നുവരുന്ന
Story of Muhammad Nabi ﷺ (Part 44)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി... “നിങ്ങൾ ഒരു പുതിയ മതം കണ്ടുപിടിച്ചതായി കേട്ടു. എന്താണ് ആ മതം..?” - രാജാവ് ചോദിച്ചു. “ഞങ്ങൾ ദീർഘകാലമായി അജ്ഞതയുടെ അന്ധകാരത്തിലായിരുന്നു. ഞങ്ങൾ ചെയ്യാത്ത പാപങ്ങളില്ല. ഏകനായ സൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം ഞങ്ങൾ എണ്ണമറ്റ ബിംബങ്ങളെ ആരാധിച്ചു. കൊള്ളയും അക്രമവും വ്യഭിചാരവും ഞങ്ങൾ തൊഴിലാക്കി. കയ്യൂക്കുള്ളവൻ ദുർബലനെ അധീനപ്പെടുത്തി. കുടുംബ ബന്ധങ്ങൾ മുറിച്ചു. അയൽവാസിയെ ഉപദ്രവിച്ചു. അങ്ങനെ അക്രമവും അനാചാരവും നിറഞ്ഞ കാലത്ത് സൃഷ്ടാവായ അല്ലാഹു ﷻ ഒരു പ്രവാചകനെ നിയോഗിച്ചു. ഞങ്ങൾക്കിടയിലെ ഏറ്റവും നല്ല മനുഷ്യൻ, ഉന്നത കുലജാതൻ, സൽസ്വഭാവങ്ങൾക്കു പേരുകേട്ട ആൾ. അൽഅമീൻ. വിശുദ്ധനും വിശ്വസ്തനും... ആ പ്രവാചകൻ ഞങ്ങൾക്കു വഴികാട്ടിത്തന്നു. ഏകദൈവ വിശ്വാസത്തിലേക്കു ക്ഷണിച്ചു. സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു. ഞങ്ങളതു സ്വീകരിച്ചു... പ്രവാചകൻ ഞങ്ങളോടു കൽപിച്ച കാര്യങ്ങൾ ഇവയാണ്. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക, സത്യം പറയുക, കൊള്ളയു
Story of Muhammad Nabi ﷺ (Part 43)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഖുറയ്ശികൾ അറിയാതെ വേണം യാത്ര പോവാൻ. അറിഞ്ഞാൽ പോക്കു നടക്കില്ല. ജിദ്ദാ തുറമുഖത്തു കപ്പൽ വരുന്ന സമയം രഹസ്യമായി അറിഞ്ഞു. അബ്സീനിയായിലേക്കാണു പോകുന്നത്. ആ രാജ്യം ഭരിച്ചിരുന്നതു നജ്ജാശി രാജാവായിരുന്നു. അബ്സീനിയൻ രാജാക്കന്മാർ നജ്ജാശി എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തെ നജ്ജാശിയുടെ ശരിയായ പേര് "അസഹമത്ത് " എന്നായിരുന്നു. ഖുറയ്ശികളറിയാതെ രക്ഷപ്പെടണം. ഇരുട്ടിന്റെ മറവിൽ യാത്ര. റുഖിയ്യ ബീവി(റ) ഖദീജ(റ)യുടെ സമീപം വന്നുനിന്നു. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ യാത്ര പറഞ്ഞിറങ്ങി. മകളുടെ പോക്കു നോക്കി മാതാപിതാക്കൾ നിൽക്കുന്നു. ഉസ്മാൻ (റ) കൂടെ നടക്കുന്നു. ഇരുട്ടിൽ നടന്നുനീങ്ങുന്ന നിഴൽരൂപങ്ങൾ... ആ സംഘത്തിനു നേതൃത്വം നൽകുന്നത് ഉസ്മാനുബ്നു മള്ഊൻ (റ) ആണ്. അബ്ദുർറഹ്മാനുബ്നു ഔഫ്(റ), ആമിർ ബ്നു റബീഅത്ത്(റ), ആമിറിന്റെ ഭാര്യ ലയ്ല(റ), അബൂസലമത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു സലമത്ത്(റ), അബീ സബ്റത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുൽസൂം(റ), അബൂഹുദയ്ഫ(റ), അദ്ദേഹത്തിന്റെ ഭാര്യ സഹ് ലത്ത് (റ), മിസ്അബ് ബ്നു ഉമയ്ർ(റ), സുബയ്റുബ്നുൽ അവ്വാം(റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) ഇങ്ങനെ പതിനൊന്നു പ
Story of Muhammad Nabi ﷺ (Part 42)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അല്ലാഹു ﷻ ഏൽപിച്ച ദൗത്യം. എന്തു പ്രതിബന്ധമുണ്ടെങ്കിലും ധീരമായി മുന്നേറുക... സഹിക്കുക, ക്ഷമിക്കുക... നബിﷺതങ്ങൾ ആദ്യം രഹസ്യമായും പിന്നീടു പരസ്യമായും ജനങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു... ഇസ്ലാംമതം സ്വീകരിച്ചവരെ ശ്രതുക്കൾ കഠിനമായി മർദിച്ചുകൊണ്ടുമിരുന്നു. മർദനം ദുസ്സഹമായിരുന്നു. ഉസ്മാനുബ്നു അഫ്ഫാൻ ഇസ്ലാംമതം സ്വീകരിച്ചപ്പോഴും മർദിക്കപ്പെട്ടു. പ്രസിദ്ധനായ കച്ചവടക്കാരനാണ്. ധനികനും ഉദാരനും. സ്വാധീനമുള്ള ചെറുപ്പക്കാരൻ. എന്നിട്ടുപോലും രക്ഷയില്ല. നബി ﷺ തങ്ങളുടെ രണ്ടു പുത്രിമാരെ അബൂലഹബിന്റെ രണ്ടു മക്കൾ വിവാഹം കഴിച്ചിരുന്നല്ലോ. “തബ്ബത് യദാ അബീ ലഹബ്..." അബൂലഹബിന്റെ രണ്ടു കരങ്ങൾ നശിച്ചു. ഇങ്ങനെ തുടങ്ങുന്ന സൂറത്ത് ഇറങ്ങിയപ്പോൾ അബൂലഹബ് തന്റെ പുത്രന്മാരോടു പറഞ്ഞു: “മക്കളേ.., മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം നടത്തുക” ഉത്ബയും ഉതയ്ബയും പ്രവാചക പുത്രിമാരെ ഉപേക്ഷിച്ചു..!! റുഖിയ്യയും ഉമ്മുകുൽസൂമും വിവാഹമോചിതരായി. ഉതയ്ബ ഒരു കടുംകൈ കൂടി ചെയ്തു. അയാൾ നബിﷺയോടു പറഞ്ഞു: “മുഹമ്മദേ, നിന്റെ മതത്തെ ഞാൻ നിരാകരിക്കുന്നു. നിന്റെ മക്കളെ ഞാൻ ഉപേക്ഷിക്കുന്നു.” പിന്നെ ദുഷ്ടൻ തിരുമേനി
Story of Muhammad Nabi ﷺ (Part 41)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
നബിﷺതങ്ങൾ എന്നും അതുവഴി സഞ്ചരിക്കും. ശ്രതുക്കളും മിത്രങ്ങളും ആ പാതയുടെ ഇരുവശത്തും താമസിക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ജൂത സ്ത്രീയുടെ കാര്യം പ്രത്യേകം എടുത്തുപറയണം... ഇസ്ലാംമതം എന്നു കേട്ടാൽ അവൾക്കു കലികയറും. പ്രവാചകനെ (ﷺ) കണ്ണടുത്താൽ കണ്ടുകൂടാ. ജൂതസ്ത്രീയെ കാണാൻ ആരെങ്കിലും വന്നാൽ ഉടനെ അന്വേഷിക്കും; ആരെങ്കിലും പുതുതായി ഇസ്ലാംമതത്തിൽ ചേർന്നോ..? ഇസ്ലാംമതം സ്വീകരിച്ചവരുടെ പേരു വിവരങ്ങൾ ആഗതർ വ്യക്തമാക്കും. കേൾക്കേണ്ട താമസം ആ സ്ത്രീ കലിതുള്ളാൻ തുടങ്ങും. പിന്നെ തെറിയാഭിഷേകം തന്നെ. ഇസ്ലാംമതം സ്വീകരിച്ചവരെ തെറിവിളിക്കും. പുളിച്ച ചീത്ത പറയും. സംസ്കാരമുള്ളവർക്കു കേട്ടിരിക്കാനാവില്ല. കണ്ണുകൾ എപ്പോഴും വഴിയിൽ തന്നെ. പ്രവാചകൻ (ﷺ) അതു വഴി വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ്. മനസ്സിൽ പ്രവാചകനോടുള്ള (ﷺ) വെറുപ്പും രോഷവം പതഞ്ഞു പൊങ്ങുന്നു. നല്ല നല്ല മനുഷ്യരെ പ്രവാചകൻ (ﷺ) വഴിതെറ്റിക്കുന്നുവെന്നാണു ജൂതസ്ത്രീ ആരോപിക്കുന്നത്..! പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറില്ല. പറയുന്നതു മനസ്സിലാക്കാൻ ശ്രമിക്കില്ല. വല്ലാത്തൊരു മർക്കടമുഷ്ടി. നോക്കിനിൽക്കെ ആ കാഴ്ച കണ്ടു. ഒരാൾ നടന്നുവരുന്നു. വിനയ
Story of Muhammad Nabi ﷺ (Part 40)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സ്വർഗലോകം... അതു ലഭിക്കാൻ ക്ഷമ കൈക്കൊള്ളുക. ബനൂമഖ്സൂം ദിവസങ്ങളോളം മർദനം തുടർന്നു. അടിയും ഇടിയുംകൊണ്ടു ശരീരം തകർന്നു. ശ്വാസതടസം നേരിട്ടു. മുറിവുകളിലൂടെ രക്തം ഒഴുകിപ്പോയി... ഒടുവിൽ.., മർദനത്തിനിടയിൽ യാസിർ(റ) മരിച്ചു..! ഇന്നാലില്ലാഹി വഇന്നാ ഇലയ്ഹി റാജിഊൻ... എല്ലാവരും അല്ലാഹുﷻവിനുള്ളതാകുന്നു. അവനിലേക്കു മടക്കപ്പെടുകയും ചെയ്യും... അടുത്ത ഇര സുമയ്യാബീവിയാണ്..!! ബനൂമഖ്സൂം അബൂജഹലിനോടു പറഞ്ഞു: “ധിക്കാരിയായ യാസിറിന്റെ ഭാര്യയാണിവൾ. ഇവളെ മര്യാദ പഠിപ്പിക്കാൻ നിങ്ങളെ ഏൽപിക്കുകയാണ്. ഇവളുടെ പേര് സുമയ്യ. അവന്റെ മതത്തിൽനിന്ന് ഇവളെ മടക്കിക്കൊണ്ടുവരാൻ നിങ്ങൾക്കു കഴിയുമോ..?” “അക്കാര്യം ഞാനേറ്റു. ഇവളെ ഞാൻ ലാത്തയിലേക്കു മടക്കും .” സുമയ്യയെയും കൊണ്ട് അബൂജഹ്ൽ പോയി... അബൂജഹലിന്റെ കരുത്തേറിയ കരങ്ങൾ സുമയ്യ(റ)യുടെ ശരീരത്തിൽ ആഞ്ഞുപതിച്ചു. എന്നിട്ടു ചോദിച്ചു. “നീ ഇസ്ലാമിൽ നിന്നു മടങ്ങുന്നുണ്ടോ?” “ഞാൻ ഏകനായ അല്ലാഹുﷻവിൽ വിശ്വസിക്കുന്നു. അവന്റെ റസൂലിലും വിശ്വസിക്കുന്നു. ഇനിയൊരു മടക്കമില്ല.” വീണ്ടും മർദനം. അബലയായ പെണ്ണിന്റെ മുമ്പിൽ തോൽക്കുകയില്ല. മൂർച്ചയേറിയ കുന്തവുമായി വന്നു. സുമയ്യ
Story of Muhammad Nabi ﷺ (Part 39)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബനൂ മഖ്സൂം ഗോത്രം... ആ ഗോത്രക്കാർ ബിംബാരാധകരാണ്. ഏതൊരു കാര്യത്തിനിറങ്ങുമ്പോഴും അവർ ബിംബങ്ങളെ കണ്ടു വണങ്ങുമായിരുന്നു. ആ ഗോത്രക്കാരുടെ അടിമകളായിരുന്നു യാസിറും കുടുംബവും... യാസിർ യമൻ സ്വദേശിയാണ്. മക്കത്തുവന്നു താമസമാക്കി. യാസിറിന്റെ ഭാര്യ സുമയ്യ. മക്കൾ അമ്മാർ, അബ്ദുല്ല. എല്ലാവരും അടിമകൾ. ഗോത്രത്തിനുവേണ്ടി പണിയെടുക്കുക. അതാണവരുടെ ജീവിതലക്ഷ്യം. ദാരിദ്യം തന്നെ. അതിൽനിന്നു മോചനമില്ല. അടിമകളല്ലേ..? അപ്പോഴാണ് പ്രവാചകരുടെ (ﷺ) വിളി വരുന്നത്. ഇസ്ലാം ദിനിലേക്കുള്ള ക്ഷണം. ഇഹലോകത്തും പരലോകത്തും വിജയം. സൃഷ്ടാവായ അല്ലാഹുﷻവിൽ വിശ്വസിക്കുക. അവന്റെ പ്രവാചകനിലും വിശ്വസിക്കുക. അതിനെന്തു തടസ്സം..! യാസിർ കുടുംബം ചർച്ച ചെയ്തു. ഇസ്ലാം സ്വീകരിക്കാൻ തീരുമാനിച്ചു. എല്ലാവരും ശഹാദത്തു കലിമ ചൊല്ലി മുസ്ലിംകളായി. പ്രകാശം മൂടിവയ്ക്കാനാവില്ലല്ലോ..? യാസിർ കുടുംബം ഇസ്ലാം ദീൻ സ്വീകരിച്ച കാര്യം ബനൂ മഖ്സൂം ഗോത്രം അറിഞ്ഞു. അവർ എല്ലാവരെയും പിടികൂടി. യാസിറും കുടുംബവും ഇസ്ലാം ദീനിൽ നിന്നു മടങ്ങണം. “ഞങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിൽ ഞങ്ങൾ വിശ്വസിക്കുന്നു. അവന്റെ പ്രവാചകനിലും ഞങ്ങൾക്കു സത്യം വ്യക്തമാ
Story of Muhammad Nabi ﷺ (Part 38)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഖബ്ബാബ് (റ)... ത്യാഗത്തിന്റെ ഇതിഹാസമാണ് ഖബ്ബാബിന്റെ ജീവിതം. ഉമ്മു അൻമാർ എന്ന ക്രൂരയായ സ്ത്രീയുടെ അടിമ. പകലന്തിയോളം പണിയെടുക്കണം മൃഗത്തെപ്പോലെ. അവകാശങ്ങളൊന്നുമില്ല. അടിമയല്ലേ..? അല്ലാഹുﷻവിന്റെ ദീനിലേക്കുള്ള വിളി കേട്ടു. സാഹോദര്യത്തിന്റെ മതം. സമത്വത്തിന്റെ മതം. തന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ വിശ്വസിക്കുക. അല്ലാഹുﷻവിന്റെ റസൂലിൽ വിശ്വസിക്കുക. ഖബ്ബാബ് സത്യമതം സ്വീകരിച്ചു. ഉമ്മുഅൻമാർ ആ വിവരം അറിഞ്ഞു. ഖബ്ബാബിനെ വിളിച്ചു. “ഞാൻ നിന്റെ യജമാനയാണ്, നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കണമെന്നു ഞാൻ കൽപിക്കുന്നു. സ്വീകരിക്കുന്നുണ്ടോ..?” ഖബ്ബാബ്(റ) വിനീതമായി മറുപടി നൽകി. “നിങ്ങൾ പറഞ്ഞതു ശരിയാണ്, നിങ്ങൾ ജയമാനത്തി. ഞാൻ അടിമ. നിങ്ങൾ കൽപിക്കുന്ന ജോലി ഞാൻ ചെയ്യും. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിലും അവന്റെ റസൂലിലും വിശ്വസിക്കാൻ എന്നെ അനുവദിക്കണം.” “ഫ... ധിക്കാരി, നിന്നെ അടിച്ചു തകർത്തുകളയും.” അടിയുടെ ശബ്ദം. തൊഴിയുടെ ശബ്ദം... ലാഇലാഹ... ഇല്ലല്ലാഹ്... അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല. “നീ മടങ്ങുന്നുണ്ടോ..?” “ഇല്ല” ഖുറയ്ശി പ്രമുഖന്മാർ ഒരുമിച്ചുകൂടി. കടുത്ത ശിക്ഷ നൽകുന്നതിനെക്കുറിച്ചു ചിന്തിച്ചു ഒരു
Story of Muhammad Nabi ﷺ (Part 37)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബിലാൽ ബ്നു റബാഹ്... അബ്സീനിയക്കാരനായ അടിമ. നല്ല സ്വരമാണ്. കേട്ടുനിന്നുപോകും. ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫിന്റെ അടിമയായി ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. എത്ര ജോലിചെയ്താലും മർദനം. പിന്നെ തെറിവിളി. മടുത്തു... അപ്പോഴാണ് ആ സുന്ദര ശബ്ദം കേട്ടത്. ഏകനായ അല്ലാഹുﷻവിലേക്കുള്ള ക്ഷണം. ഈ ലോകത്തുവച്ചു ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലം നൽകപ്പെടുന്ന പരലോകത്തെക്കുറിച്ചുള്ള അറിവ്. അത്ഭുതം തോന്നി. പ്രവാചകന്റെ (ﷺ) മുഖം കണ്ടു. നോക്കിനോക്കി നിന്നു. ഇത് സത്യത്തിൽ അല്ലാഹുﷻവിന്റെ റസൂൽ തന്നെ. ഒരു സംശയവുമില്ല. ബിലാൽ തന്റെ യജമാനനെ മറന്നു. ബിംബാരാധകരെ മറന്നു. അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ചു. വിശ്വാസം കുറെനാൾ രഹസ്യമായി വച്ചു. പിന്നെ രഹസ്യം ചോർന്നുപോയി... ഉമയ്യത്ത് ബ്നു ഖലഫ് തന്റെ അടിമയെ പിടികൂടി. “ഇസ്ലാംമതം കൈവെടിയണം. ഞാനാണ് കൽപിക്കുന്നത്, നിന്റെ യജമാനൻ.” “യജമാനൻ കൽപിക്കുന്ന എന്തു ജോലിയും ഞാൻ ചെയ്യുന്നുണ്ട്. വിശ്വസ്തനായ അടിമയാണു ഞാൻ. എന്നെ സൃഷ്ടിച്ച അല്ലാഹുﷻവിൽ ഞാൻ വിശ്വസിക്കുന്നു. അല്ലാഹുﷻവിന്റെ റസൂലിലും. എന്നെ വെറുതെ വിട്ടേക്കൂ..! എന്റെ വിശ്വാസം കൊണ്ടു നിങ്ങൾക്കൊരു നഷ്ടവും
Story of Muhammad Nabi ﷺ (Part 36)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സനീറ എന്ന പെൺകുട്ടി. അടുക്കളയിൽ തളച്ചിടപ്പെട്ട ജീവിതം. യജമാനന്റെ സമ്മതമില്ലാതെ പുറത്തിറങ്ങാനാവില്ല. എല്ലാ യജമാനന്മാരുടെയും സൃഷ്ടാവിനെക്കുറിച്ചു കേട്ടപ്പോൾ സനീറയുടെ ഖൽബു തുടിച്ചു. ഏകനായ അല്ലാഹുﷻ. മനുഷ്യരെല്ലാം അവന്റെ സൃഷ്ടികൾ. ആ നിലയിൽ എല്ലാവരും സഹോദരങ്ങൾ. സാഹോദര്യത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകൻ. ആ പ്രവാചകൻ ഉരുവിടുന്ന വിശുദ്ധ ഖുർആൻ ആയത്തുകൾ. അതു കേട്ടാൽ മനുഷ്യൻ കോരിത്തരിക്കും. മനുഷ്യമനസ്സിൽ കൊടുങ്കാറ്റടിക്കും. എല്ലാം പറഞ്ഞുകേട്ട കാര്യങ്ങൾ. കേട്ടപ്പോൾ ആ പ്രവാചകനെ കാണാൻ മോഹം. ഉപദേശം കേൾക്കാൻ കൊതിയാകുന്നു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേൾക്കണം. എപ്പോഴും ആ ഒരൊറ്റ ചിന്തമാത്രം. അടുക്കളയിൽ റൊട്ടി ചുടുമ്പോഴും ഇറച്ചി പൊരിക്കുമ്പോഴുമെല്ലാം ആ ഒരൊറ്റ ചിന്തമാത്രം. പ്രവാചകൻ അർഖമിന്റെ വീട്ടിലാണെന്നറിയാം. കാണണമെങ്കിൽ അവിടെപ്പോകണം. യജമാനന്മാരുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ പോകും..? പോകാതിരിക്കാൻ വയ്യ. മനസ്സു തുടിക്കുന്നു. ഒരുനാൾ ആരുമറിയാതെ വീട്ടിൽനിന്നിറങ്ങി ഒറ്റ നടത്തം. ആരുടെയും ശ്രദ്ധയിൽപ്പെടാതെ പ്രവാചക സന്നിധിയിലെത്തി. പ്രവാചകനെ കണ്ടു. ആ വചനങ്ങൾ കേട്ടു. വിശുദ്ധ ഖുർആനിലെ ആയത്തുകൾ കേട്
Story of Muhammad Nabi ﷺ (Part 35)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഖുറയ്ശികൾ ഏതാനും ദിവസങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. അബൂത്വാലിബിന്റെ വാക്കുകൾ സഹോദരപുത്രൻ അനുസരിക്കുമെന്നു പ്രതീക്ഷിച്ചു. പ്രതീക്ഷ തെറ്റി. മുഹമ്മദ് മതപ്രചരണം തുടരുകയാണ്. പലരും ഇസ്ലാംമതത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു. ചേർന്നവരാരും മടങ്ങുന്നില്ല. മർദനങ്ങൾകൊണ്ടു പ്രയോജനം കാണുന്നില്ല. അബൂത്വാലിബിന്റെ മേൽ സമ്മർദം ചെലുത്തിയിട്ടും പ്രയോജനം വന്നില്ല. ഇനിയെന്തു വഴി..? ഒന്നുകിൽ പണം കൊടുത്തു പിന്തിരിപ്പിക്കുക. അല്ലെങ്കിൽ മറ്റു രീതിയിൽ സ്വാധീനിക്കുക. അതിനുവേണ്ടി സമർത്ഥനായ ഒരാളെ വിടാം. സമർത്ഥനായ ഉത്ബത് ബ്നു റബീഅയെ അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു. വേണ്ട ഉപദേശങ്ങൾ നൽകി ഖുറയ്ശികൾ ഉത്ബതിനെ പറഞ്ഞയച്ചു. കാര്യം നേടുമെന്ന പ്രതീക്ഷയിൽ ഉത്ബത് പ്രവാചകനെ (ﷺ) കണ്ടു. “എന്തൊക്കെയുണ്ട് മുഹമ്മദ് വിശേഷങ്ങൾ..?” ഉത്ബത് വളരെ സ്നേഹഭാവത്തിൽ ചോദിച്ചു. “സന്തോഷം തന്നെ. ഉത്ബതിനു സുഖം തന്നെയോ..?” “എനിക്കു സുഖം തന്നെ.” “ഇപ്പോൾ ഈ വരവിനു പ്രത്യേകിച്ചു വല്ല ലക്ഷ്യവുമുണ്ടോ..?” “ങാ... അൽപം സംസാരിക്കണമെന്നുണ്ട്.” “പറഞ്ഞാളൂ...” “ഖുറയ്ശി നേതാക്കൾ പറഞ്ഞയച്ചിട്ടാണു ഞാൻ വന്നത്. നമ്മുടെ നാട്ടിൽ സമാധാന
Story of Muhammad Nabi ﷺ (Part 34)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഖുറയ്ശി പ്രമുഖന്മാരിൽ ചിലർ അബൂ ത്വാലിബിനെ കാണാൻ വന്നു. അവരുടെ ആഗമനത്തിൽ എന്തോ ഒരു പന്തികേടുണ്ടെന്ന് അദ്ദേഹത്തിനു തോന്നി. ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ അവർ ഇരുന്നു. “എന്താണ് എല്ലാവരുംകൂടി ഇറങ്ങിയത്, വല്ല വിശേഷവും...?” അബൂത്വാലിബു പതിയെ ചോദിച്ചു... “വിശേഷങ്ങൾ താങ്കൾ അറിയുന്നുണ്ടല്ലോ? സഹോദരപുത്രൻ നാട്ടിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ.” അബൂത്വാലിബിനു കാര്യം മനസ്സിലായി... “ഞങ്ങൾ ഗൗരവമായി ചില കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതു താങ്കളെ അറിയിക്കുകയാണ്. നമ്മുടെ പൂർവികർ ആരാധിച്ചുവന്ന ബിംബങ്ങളെ മുഹമ്മദ് തള്ളിപ്പറയുന്നു. അവൻ പുതിയൊരു മതവുമായി വന്നിരിക്കുന്നു. ഇങ്ങനെ പോയാൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാകും. ഈ പ്രവർത്തനവുമായി മുന്നോട്ടു പോകാൻ അനുവദിക്കരുത്. അവനെ തടയാൻ നിങ്ങളെക്കൊണ്ടാവുകയില്ല എന്നാണെങ്കിൽ, ഞങ്ങൾക്കു വിട്ടുതരിക. വേണ്ടതു പോലെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. എന്തു പറയുന്നു താങ്കൾ..?” “ഞാനവനോടു പറഞ്ഞുനോക്കാം” അബൂത്വാലിബ്. “പറഞ്ഞുനോക്കിയതുകൊണ്ടായില്ല. പറഞ്ഞു പിന്തിരിപ്പിക്കണം. അതാണു നിങ്ങൾ ചെയ്യേണ്ടത്. പിന്മാറുന്നില്ലെങ്കിൽ അവനെ ഞങ്ങൾക്കു വിട്ടുതരണം. ഞങ്ങൾ തൽകാലം പോകുന്നു. പിന്നീടുവരാ
Story of Muhammad Nabi ﷺ (Part 33)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ആദ്യശ്രമം പരാജയപ്പെട്ടു. എങ്കിലും നിരാശനായില്ല. ഒരിക്കൽകൂടി വിരുന്നൊരുക്കാം. ഒരിക്കൽകൂടി അവരെ ഇസ്ലാമിലേക്കു ക്ഷണിക്കാം. വീണ്ടും വിരുന്നിനു ക്ഷണിച്ചു. എല്ലാവരും വന്നുചേർന്നു. “എന്റെ പ്രിയപ്പെട്ട ബന്ധുക്കളേ... സർവശക്തനായ അല്ലാഹുﷻവിന്റെ കൽപനപ്രകാരം ഞാൻ വീണ്ടും നിങ്ങളെ ക്ഷണിക്കുകയാണ്. ഏകനായ അല്ലാഹുﷻവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവു. അവനു പങ്കുകാരില്ല. അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. ഞാൻ കൊണ്ടുവന്നതിനേക്കാൾ ഉത്തമമായ ഒരു കാര്യം ഈ ജനതയ്ക്കുവേണ്ടി കൊണ്ടുവന്ന ഒരു അറബിയെയും ഞാൻ കണ്ടിട്ടില്ല... ഈ ലോകത്തെ വിജയത്തിനും പരലോക വിജയത്തിനും ഉപകരിക്കുന്ന സന്ദേശമാണു ഞാൻ കൊണ്ടുവന്നത്. അതാണു ദീനുൽ ഇസ്ലാം. അതിലേക്കു നിങ്ങളെ ക്ഷണിക്കാൻ എന്റെ റബ്ബ് എന്നോടു കൽപിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ആരാണ് എന്നെ സഹായിക്കുക? പറയൂ. ദീനുൽ ഇസ്ലാമിനെ സഹായിക്കാനാരുണ്ട്..?” “ഹ...ഹ..ഹ... ഈ തമാശ കേൾക്കാനാണോ നാമിവിടെ വന്നത്, എണീറ്റു പോകൂ...” ആരൊക്കെയോ വിളിച്ചുപറഞ്ഞു. അവർ പരിഹാസപൂർവം ചിരിക്കുന്നു. “ഇവനെന്തു പറ്റിപ്പോയി..? പാവം..” ചിലർ സഹതപിച്ചു. അപ്പോൾ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം കേട്ടു. എല്ലാവരും തിരിഞ്ഞുനോക്കി. ആ
Story of Muhammad Nabi ﷺ (Part 32)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ആദ്യത്തെ മൂന്നു കൊല്ലക്കാലം വളരെ രഹസ്യമായിട്ടായിരുന്നു ഇസ്ലാം മതപ്രബോധനം നടത്തിയത്. മക്കക്കാരുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെറുത്തിരുന്ന കുറേ ബുദ്ധിജീവികൾ അന്നു മക്കയിലുണ്ടായിരുന്നു. അവർ ഓരോരുത്തരായി ഇസ്ലാമിലേക്കു വന്നു. ഇസ്ലാം വളരെ മഹത്തായ സന്ദേശമാണെന്ന് അവർക്കു ബോധ്യമായി. അല്ലാഹുﷻവിന്റെ ദീൻ. അതിന്റെ പ്രചാരണത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. അവരിൽ പ്രമുഖനാണ് ഉസ്മാൻ(റ). കോമളനായ യുവാവ്. ധനികൻ. മികച്ച കച്ചവടക്കാരൻ. ഉന്നത കുലത്തിൽ ജനിച്ച വ്യക്തി. അബൂബക്കർ(റ)വിന്റെ കൂട്ടുകാരൻ. ദീർഘമായൊരു കച്ചവട യാത്ര കഴിഞ്ഞു മക്കയിൽ മടങ്ങിയെത്തിയിരിക്കുകയാണ് ഉസ്മാൻ(റ). അൽപനേരത്തെ വിശ്രമത്തിനു ശേഷം കൂട്ടുകാരനെ കാണാൻ പോയി. പതിവിൽ കവിഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു. “ഒടുവിൽ സത്യം നമ്മെത്തേടി എത്തിയിരിക്കുന്നു.” അബൂബക്കർ(റ) കൂട്ടുകാരനോടു പറഞ്ഞു..." “സത്യം നമ്മെത്തേടി എത്തിയെന്നോ, എന്തായിത്..? വിശദമായിപ്പറയൂ.” “അല്ലാഹു ﷻ അന്ത്യപ്രവാചകനെ നമ്മിലേക്കയച്ചിരിക്കുന്നു. നാം പ്രവാചകന്റെ പ്രഥമ സഹായികളായിത്തീരണം.” തുടർന്ന് അബൂബക്കർ(റ) വഹ്യിന്റെ കഥ വിവരിച്ചു. ഉസ്മ
Story of Muhammad Nabi ﷺ (Part 31)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
സയ്ദ്ബ്നു ഹാരിസ് എന്ന കുട്ടിയെ ഓർമയില്ലേ..? ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. വളർന്നിരിക്കുന്നു. ആ ചെറുപ്പക്കാരനും ഇസ്ലാംമതം വിശ്വസിച്ചു. ഇവരെല്ലാം വീട്ടിൽത്തന്നെ ഉള്ളവരാണ്. തന്റെ ആത്മസുഹൃത്താണ് അബൂബക്കർ. ബാല്യകാല സുഹൃത്ത്. കുടുംബ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനിക്കും. പരസ്പര വിശ്വാസവും സ്നേഹവും അവരെ കൂടുതൽ അടുപ്പിച്ചു. അവർ ഒന്നിച്ചു യാത്ര ചെയ്തിട്ടുണ്ട്. ചിലപ്പോൾ കൂറുകച്ചവടം നടത്തിയിട്ടുമുണ്ട്. നബിﷺതങ്ങൾ കൂടെക്കൂടെ സ്നേഹിതന്റെ വീട്ടിൽ പോകാറുണ്ട്. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചിട്ടുണ്ട്. സ്നേഹിതന്റെ ഭാര്യയാണ് ഉമ്മുറുമാൻ. അൽഅമീനോടു സ്നേഹവും ബഹുമാനവുമാണ്. ഉമ്മയാണ് ഉമ്മുൽ ഖയ്ർ. അവർക്ക് അൽഅമീൻ പുത്രനെപ്പോലെ യാണ്. അത്രയ്ക്കു സ്നേഹം. സ്നേഹിതന്റെ ഓമന മകളാണ് അസ്മാഅ് ബീവി. തന്റെ വീട്ടിലെ അംഗങ്ങളെപ്പോലെത്തന്നെയാണ് ഇവരെയെല്ലാം അൽഅമീൻ കണ്ടത്. അബൂബക്കർ എന്ന കച്ചവടക്കാരൻ കച്ചവടത്തിനു വേണ്ടി ദൂരെദിക്കിൽ പോയിരുന്നു. മടങ്ങിവന്നാലുടനെ സ്നേഹിതനെ ചെന്നു കാണുക പതിവാണ്. പതിവുപോലെ സ്നേഹിതനെക്കാണാൻ വന്നതായിരുന്നു. അപ്പോൾ അൽഅമീൻ അത്ഭുതകരമായ വാർത്തകൾ പറയുന്നു. അല്ലാഹു തആല തന്നെ പ്രവാചകനായ
Story of Muhammad Nabi ﷺ (Part 30)
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഒരിക്കൽ കഅ്ബാലയത്തിനടുത്തുവച്ചു വറഖത് ബ്നു നൗഫൽ നബിﷺയെ കണ്ടു. വറഖ പറഞ്ഞു: “മൂസായെ സമീപിച്ച അതേ നാമൂസ് തന്നെയാണത്. ഈ ജനതയുടെ തെറ്റായ വിശ്വാസാചാരങ്ങളെ എതിർക്കുമ്പോൾ ഈ ജനത താങ്കളെ നാട്ടിൽ നിന്നോടിക്കും... അന്നു ഞാനുണ്ടായിരുന്നെങ്കിൽ...” “എന്റെ സമുദായം എന്നെ കയ്യൊഴിയുമോ..?”- നബി ﷺ ചോദിച്ചു. “അതേ..! താങ്കൾ കൊണ്ടുവന്നതുപോലുള്ള ദൗത്യവുമായി വന്നവർക്കെല്ലാം അതാണനുഭവം. അന്നു ഞാൻ ജീവിച്ചിരുന്നെങ്കിൽ..!” ഈ സംഭവം നടന്ന് ഏതാനും നാൾ കഴിഞ്ഞപ്പോൾ വറഖ മരിച്ചുപോയി. പിന്നെ വഹ് യ് കിട്ടാത്ത ദിവസങ്ങൾ. നബിﷺതങ്ങൾ വീണ്ടും ഹിറായിൽ പോയിരുന്നു. ഒരു ഫലവുമില്ല. ഒരിക്കൽ ഹിറായിൽ നിന്നു മടങ്ങുകയായിരുന്നു. പെട്ടെന്ന് ആകാശത്തുനിന്നൊരു ശബ്ദം. മേൽപോട്ടു നോക്കി. ജിബ്‌രീൽ... എന്തൊരു രൂപം. പേടിച്ചുപോയി. പരിഭ്രമത്തോടെ ഓടി. ഖദീജ(റ) ഭർത്താവിന്റെ വെപ്രാളം കണ്ടു ഞെട്ടി. നബി ﷺ കട്ടിലിൽ കയറിക്കിടന്നു. ബീവി പുതപ്പിട്ടു മൂടിക്കൊടുത്തു. വഹ് യ് ഇറങ്ങുന്നു. يَا أَيُّهَا الْمُدَّثِّرُ ؛ قُمْ فَأَنذِرْ “പുതപ്പിട്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ... എഴുന്നേൽക്കൂ...!" പുതപ്പു വലിച്ചെറിഞ്ഞു. എഴുന്നേറ്റിരുന്നു. വെള